christmas carol songs -lyrics

പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ പഴയകാല ക്രിസ്ത്മസ് കരോൾ ഗാനങ്ങൾ

Download Lyrics


ഇന്നിതാ വിണ്‍ സുതന്‍ ജാതനായി.. Download Lyrics

ബേതലഹോമിലെ പുല്‍തൊഴുത്തില്‍ ( കാനന ചോലയില്‍ ) Download Lyrics

ശാന്തരാത്രി തിരുരാത്രി പുല്‍ക്കുടിലില്‍ പൂത്തൊരു രാത്രി Download Lyrics

ദൈവംപിറക്കുന്നു മനുഷ്യനായ് ബേദലേഹമില്‍ Download Lyrics

വരുവിന്‍ വരുവിന്‍ ബേദലഹേമില്‍ Download Lyrics

പുല്‍ക്കുടിലില്‍ കല്‍ത്തൊട്ടിലില്‍ Download Lyrics

മുന്നബര സുതനബര നായകന്‍ ഇമ്മാനുവേല്‍ ഒരു നാരികമേരി Download Lyrics

ബേത്ലഹേമില്‍ പുല്‍ ത്തൊഴുത്തില്‍ ( കടമിഴിയില്‍ കമലദളം ) Download Lyrics

സ്യഷ്ടിജാലങ്ങളെ പൂവിരിപ്പൂ Download Lyrics

യേശുനാഥന്‍ മണ്ണില്‍ ( ജീവനുള്ള ദേവനെ വരു) Download Lyrics

ഹ ഹ സന്തോഷം യേശു ( ഹാ മനോഹരം ) Download Lyrics

ഇന്നുരാവില്‍ കുഞ്ഞാറ്റ കിളികളും കാട്ടു പൂവും (എക്.ദേ..തീന്‍ ) Download Lyrics

കാലിത്തൊഴുത്തില്‍ ( കൈകൊട്ട് പെണ്ണെ.....) Download Lyrics

Special Thanks : Diju John Mavelikara ( Bahrain)

പൈതലാം യേശുവേ


പൈതലാം യേശുവേ
ഉമ്മവച്ചുമ്മവച്ചുണര്‍ത്തിയ
ആട്ടിടയാ ഉന്നതനേ
നിങ്ങള്‍ തന്‍ ഹൃത്തില്‍ യേശുനാഥന്‍ പിറന്നൂ...
ലലലാ‍...ലലലാ...
അഹാഹാ....

താലപ്പൊലിയേകാന്‍ തംബുരു മീട്ടുവാന്‍
താരാട്ടു പാടിയുറക്കീടുവാന്‍..(2)
താരാഗണങ്ങളാല്‍ ആഗതരാകുന്നൂ
വാനരൂപികള്‍ ഗായക ശ്രേഷ്ഠര്‍...
വാനരൂപികള്‍ ഗായക ശ്രേഷ്ഠര്‍...

ഉള്ളില്‍ തിരതള്ളും മോദത്തോടെത്തും
പാരാകെ പ്രേക്ഷകര്‍ നിരനിരയായ്..(2)
നാഥാധി നാഥനായ്...വാഴുമെന്‍ ഈശനായ്
ഉണര്‍വ്വോടേകുന്നെന്‍ ഉള്‍ത്തടം ഞാന്‍...
ഉണര്‍വ്വോടേകുന്നെന്‍ ഉല്‍ത്തടം ഞാന്‍...
കരുണാമയനേ കാവല്‍ വിളക്കേ


കരുണാമയനേ കാവല്‍ വിളക്കേ കനിവിന്‍ നാളമേ
അശരണരാകും ഞങ്ങളെയെല്ലാം അങ്ങില്‍ ചേര്‍ക്കണേ...
അഭയം നല്‍കണേ...

പാപികള്‍ക്കു വേണ്ടി വാര്‍ത്തുനീ നെഞ്ചിലെ ചെന്നിണം
നീതിമാന്‍ നിനക്കു തന്നതോ മുള്‍ക്കിരീട ഭാരവും
സ്നേഹലോലമായ് തലോടാന്‍ കല്‍നഖേന്ദുവില്‍ വിലോലം(2)
നിത്യനായ ദൈവമേ കാത്തിടേണമേ

മഞ്ഞുകൊണ്ടു മൂടുമീ എന്റെയീ മണ്‍കുടീര വാതിലില്‍
നൊമ്പരങ്ങളോടെയന്നു ഞാന്‍ വന്നു ചേര്‍ന്ന രാത്രിയില്‍
നീയറിഞ്ഞുവോ നാഥാ നീറുമെന്നിലെ മൌനം(2)
ഉള്ളു നൊന്തു പാടുമെന്‍ പ്രാര്‍ത്ഥനാമൃതം
മാലാഖമാരേ  നിങ്ങള്‍

മാലാഖമാരേ  നിങ്ങള്‍
പാടിയോരിമ്പ ഗാനം
പാടുന്നിതാ വീണ്ടും ഞങ്ങള്‍..
മാനവര്‍ രക്ഷക്കായി...

ആഹാ…..പാ…..ആ…..ടീടാം...
ആഹാ..കൂ...……...ടീടാം...
പാടി  പുകഴ്ത്തീടാം  നാം
ജാതനായ്  ഇന്നു  ബേത് ലഹേമില്‍
രാജാധിരാജന്‍ യേശു...

രാവിലാ മാലാഖമാര്‍
പാടിയുണര്‍ത്തി ഉച്ചത്തില്‍
അത്യുന്നതങ്ങളില്‍ മഹത്വം
മാനവര്‍ക്കെന്നും സ മ്രുദ്ധി

ഒന്നുമില്ലേ ഞങ്ങള്‍ക്കൊന്നുമില്ലെ
കാഴ്ച്ചയായ് വച്ചിടുവാന്‍
അര്‍പ്പിച്ചിടുന്നിതാ ഈ ഞങ്ങളേ
എന്നെന്നും നിന്നിലെക്കായ്

മെറി മെറി മെറി ക്രിസ്തുമസ്

മെറി മെറി ഹാപ്പി ക്രിസ്തുമസ്
ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്തുമസ്...

മേരീസുതന്‍ യേശുപരന്‍ അന്നൊരുനാള്‍
ബേത് ലഹേം പുരിയില്‍ മഞ്ഞണിഞ്ഞ രാവില്‍
മംഗളം അരുളാന്‍ പിറന്നു
മെറി മെറി ഹാപ്പി ക്രിസ്തുമസ്
ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്തുമസ്

ഹൃദയങ്ങള്‍ ഒന്നാക്കി ആനന്ദം പങ്കിടുവിന്‍
വാനിടവും ഭൂവനവും മലര്‍ചൊരിഞ്ഞാനന്ദിപ്പിന്‍
തലമുറകള്‍ തിരുസുതനിന്‍ സ്നേഹം പകര്‍ന്നിടുമീ
പാരെല്ലാം തവ കൃപയെ ദിനം ദിനം ഘോഷിക്കുമേ

ഈ നാളില്‍ ദു:ഖങ്ങള്‍ പരിചോടകന്നീടുമേ
എളിയവരില്‍ എളിയവനായ് രക്ഷകനും ജാതനായ്
ഭേദങ്ങള്‍ ഇനിയില്ല പകയും മറന്നിടുമേ
അവന്‍ കൃപയാല്‍ നാമെല്ലാം ഒന്നായ് മാറിടുമേ...

പുതിയൊരു പുലരി വിടര്‍ന്നു മണ്ണില്‍

പുതിയൊരു പുലരി വിടര്‍ന്നു മണ്ണില്‍
പുതിയൊരു ഗാനമുയര്‍ന്നൊഴുകി
ഇന്നല്ലോ...ഇന്നല്ലോ..വിണ്ണിന്റെ നാഥ-
നീമണ്ണില്‍ പിറന്നൊരു മംഗള സുദിനം..
പിറന്നൊരു മംഗള സുദിനം...
Aha haa aha haa ahaa haa ahha haaa

മണ്ണിന്റെ ശാപമകറ്റിടാനായ്
ദൈവം തന്‍ സൂനുവേ നല്‍കിയല്ലോ..
ബേത് ലഹേമിലൊരു ഗോശാലതന്നില്‍ തന്‍
ജാതനായ് വാണിടുന്നൂ.....

മാനവര്‍ പാടുന്ന നവ്യഗാനം
മാനവരൊന്നായി പാടിടട്ടെ...
അത്യുന്നതങ്ങളില്‍ സ്തോത്രം മഹേശന്
പാരില്‍ ശാന്തി മാനവര്‍ക്ക്...

ദൈവം പിറക്കുന്നു

ദൈവം പിറക്കുന്നു മനുഷ്യനായ് ബേത് ലഹേമില്‍
മഞ്ഞു പെയ്യുന്ന മലമടക്കില്‍...
ഹല്ലേലുയാ...ഹല്ലേലുയാ...
മണ്ണിലും വിണ്ണിലും മന്ദഹാസം പെയ്യും
മധുര മനോഹര ഗാനം...
ഹല്ലേലുയാ...ഹല്ലേലുയാ..

പാതിരാവില്‍ മഞ്ഞേറ്റീറനായ്
പാരിന്റെ നാഥന്‍ പിറക്കുകയായ്
പാടിയാര്‍ക്കൂ...വീണമീട്ടൂ...
ദൈവത്തിന്‍ ദാസര്‍ ഒന്നുചേരൂ....

പകലോനു മുന്‍പേ പിതാവിന്റെ ഹൃത്തിലെ
തിരിയേക സൂനുവാം ഉദയസൂര്യന്‍
പ്രാഭവ പൂര്‍ണ്ണനായുയരുന്നിതാ
പ്രതാപമോടിന്നേശുനാഥന്‍

ജറുസലേമിന്‍ നായകനേ വാഴ്ത്തുവിന്‍

ജറുസലേമിന്‍ നായകനേ വാഴ്ത്തുവിന്‍
നിത്യമഹോന്നത നാഥനേ വാഴ്ത്തുവിന്‍
ദൈവത്തിന്‍ പ്രിയജാതന്
തപ്പുകള്‍ തംബുരു വീണകളാല്‍
കീര്‍ത്തനങ്ങള്‍ പാടി വാഴ്ത്തുവിന്‍.....

കര്‍ണ്ണമനോഹര രാഗം പകരും ഗീതിയാല്‍
വാനവദൂതര്‍ വാനില്‍ സ്തുതികള്‍ പാടുന്നൂ...
വാനവരൊത്തു മാനവരും ദൈവത്തിന്‍ തിരുസന്നിധിയില്‍
ഹല്ലേലൂയാ പാടി വാഴ്ത്തുവിന്‍.....

മഞ്ജുള മോഹന കീര്‍ത്തനം പാടി പോക നാം
രക്ഷകനാം ശ്രീയേശുവിന്‍ സ്നേഹ ദൂതുമായ്.....
സുവിശേഷത്തിന്‍ സാക്ഷികളായ് ലോകത്തിന്‍ പൊന്‍ ദീപമായ്
ഏകിടുവിന്‍ നല്‍ ക്രിസ്തുവിന്‍ സന്ദേശം.....
യഹൂദിയായിലെ ഒരു ഗ്രാമത്തില്‍

യഹൂദിയായിലെ ഒരു ഗ്രാമത്തില്‍
ഒരു ധനുമാസത്തിന്‍ കുളിരും രാവില്‍
രാപ്പാര്‍ത്തിരുന്നോരജപാലകര്‍
ദൈവനാമം കേട്ടു ആമോദരായ്

വര്‍ണ്ണരാജികള്‍ വിടരും വാനില്‍
വെള്ളിമേഘങ്ങള്‍ ഒഴുകും രാവില്‍
താരക രാജകുമാരിയോടോ അന്ന്
തിങ്കള്‍കല പാടി ഗ്ലോറിയാ...... (യഹൂദിയായിലെ


താരകം തന്നെനോക്കി , ആട്ടിടയര്‍ നടന്നു   - 2
തേജസ്സു മണ്ണില്‍ കണ്ടു , അവര്‍ ബേത് ലഹേം തന്നില്‍ വന്നു-2
രാ‍ജാധിരാജന്റെ പൂത്തിരുമേനി   - 2
അവര്‍ കാലിത്തൊഴുത്തില്‍ കണ്ടു.....(വര്‍ണ്ണരാജികള്‍

മന്നവര്‍ മൂവരും , ദാവീദിന്‍ സുതനേ   - 2
കണ്ടു വണങ്ങിടുവാന്‍, അവര്‍ കാഴ്ച്ചയുമായ് വന്നു - 2
ദേവാധിദേവന്റെ തിരുസന്നിധിയില്‍    - 2
അവര്‍ കാഴ്ച്ചകള്‍ വച്ചു മടങ്ങി…

 ol


ശാന്തരാത്രി തിരുരാത്രി
പുല്‍ക്കുടിലില്‍ പൂത്തൊരു രാത്രി
വിണ്ണിലെ താരക ദൂതരിറങ്ങിയ
മണ്ണിന്‍ സമാധാന രാത്രി...
ഉണ്ണി പിറന്നൂ...ഉണ്ണിയേശുപിറന്നൂ....(3)

ദാവീദിന്‍ പട്ടണം പോലെ
പാതകള്‍ നമ്മളലങ്കരിച്ചൂ..(2)
വീഞ്ഞു പകര്‍ന്ന മണ്ണില്‍ മുങ്ങി
വീണ്ടും മനസ്സുകള്‍ പാടി...
ഉണ്ണി പിറന്നൂ...ഉണ്ണിയേശൂ പിറന്നൂ..(3)

കുന്തിരിക്കത്താല്‍ എഴുതീ...
സന്ദേശഗീതത്തിന്‍ പൂവിടര്‍ത്തീ...(2)
ദൂരെ നിന്‍ ആയിരം അഴകിന്‍ കൈകള്‍
എന്നും ആശംസകള്‍ തൂകി
ഉണ്ണി പിറന്നൂ...ഉണ്ണി യേശു പീറന്നൂ...(3)

No comments: