Christmas Carol Songs (ക്രിസ്തുമസ് കരേള്‍ ഗാനങ്ങള്‍ )

ആധുനികസമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ആത്മീയ മാന്ദ്യം അപകടകരമാണെന്നു തിരിച്ചയാനുള്ള വിവേകം മാനവരാശിക്ക്‌ കൈവരട്ടെയെന്നും സ്നേഹത്തിലും നീതിയിലും അധിഷ്ഠിതമായ സമാധാനമാണ്‌ ക്രിസ്മസ്‌ പ്രദാനം ചെയ്യേണ്ടതെന്നും മലങ്കര ഓര്‍ത്തഡോക്സ്‌ സുറിയാനിസഭ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മ ദിദിമോസ്‌ പ്രഥമന്‍ കാതോലിക്കാബാവ പറഞു.
സന്മനസുള്ളവര്‍ക്കു സമാധാനം എന്ന ക്രിസ്മസ്‌ ആശംസ കൈമാറുകയും സന്മനസില്ലാത്തവര്ക്ക്‌ അത്‌ ഉണ്ടാകട്ടെയെന്നു പ്രാര്‍ഥിക്കുകയും അതിന്‌ അനുകൂല സാഹചര്യം സ്റ്ഷ്ടിക്കുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നു ബാവാ ആഹ്വാനംചെയ്തു
--------------------------------------------------------------

ക്രിസ്തുമസ് കരേള്‍ ഗാനങ്ങള്‍


Pallibhagam youth wish u a happy christmas




1) ശാന്തരാത്രി തിരുരാത്രി Download -- Download Lyrics --
2) ബത് ലഹേമിന്‍ രാവില്‍ Download
3) രജാവിന്‍ രാജാവെഴുന്നെള്ളുന്നു Download
4) പുല്‍ കൂട്ടില്‍ വാഴുന്ന പൊന്നുണ്ണി Download
5) അതി മംഗളകാരണമെ Download
6) മാലാഖമാര്‍ പാടീ.. Download
7) ഓമന ഉണ്ണിയെന്‍ ഉള്ളിലെ പുല്‍കൂട്ടില്‍ Download
8) ലോകത്തില്‍ പാപംനീക്കും ദൈവത്തില്‍ പുത്രന്‍ Download
9) ബേത്‌ലഹേമില്‍ പുല്‍കുടിലില്‍ വന്നുപിറന്നു Download
10) മര്‍ത്യനുരക്ഷ പകര്‍ന്നിടുവാനായി Download
11) മാലാഖമാര്‍ പാടി മധുരസംഗീതം Download
12) താരം മിഴി തുറന്നുവാനില്‍ Download
13) ഇരുളില്‍തെളിയും ദീപമായി നാഥന്‍ പിറന്നുമണ്ണില്‍ Download
14) മണ്ണില്‍ സ്വര്‍ഗ്ഗിയ രാഗം പൂകി Download
15) ദൈവത്തിന്‍ പുത്രന്‍ ജനിച്ചു ഒരു വാവന നക്ഷത്രം Download
16) ബേത് ലഹേമില്‍ നാഥന്‍ പിറന്നു സ്വര്‍ഗ്ഗീയ ജീവന്‍ നല്‍കാന്‍ Download
17) മാലഖമാര്‍പാടി മോദമായി Download
18) പാതിരാവയൊരുനേരം പാരുറങ്ങിടുന്ന നേരം Download
19) മണ്ണുറങ്ങും രാവില്‍ കുളിര്‍തെന്നല്‍ വീശും Download
20) കാലിത്തൊഴുത്തില്‍ പിറന്നു താതന്‍ Download
21) ജീവന്‍ നല്‍കും ദൈവം വിണ്ണില്‍നിന്നും Download
22) പൊന്‍ താരം പ്രഭ തൂകുകയായി Download
23) മരുഭൂവിന്‍ വഴികളിലൂടെ ദൂരെനിന്നും Download
24) എന്റെ പൊന്നല്ലെ നീ തങ്കകുടമെല്ലെ നീ Download
25) രാജാക്കന്മാരുടെ രാജാവെ നിന്റെ രാജ്യം വരേണമെ Download
26) കുഞ്ഞുമനസിന്‍ നൊബരങ്ങള്‍ ഒപ്പിയെടുക്കാന്‍ Download

Download Christmas carol Songs Lyrics

----------------------------------------------------------------------
ക്രിസ്മസ് -അദ്യശ്യനായ ദൈവം മനുഷ്യനായി അവതരിച്ച മഹാസംഭവം. 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് തണുത്ത ഒരു ഡിസംബര്‍ രാത്രിയില്‍ ബത്ലഹേമിലെ പുല്‍ക്കൂട്ടില്‍ ജാതനായ ലോകരക്ഷകന്റെ ജനനത്തെ ഓര്‍ക്കുന്ന അവസരം.

സകല ജനത്തിന്റെയും രക്ഷയ്ക്കായി ദൈവം മനുഷ്യരൂപം കൈക്കൊണ്ട മഹാസംഭവമാണ് ക്രിസ്മസ്. രക്ഷയുടെ സമയം. രക്ഷകന്റെ തിരുവവതാരദിനം.

ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചും ക്രിസ്തു നിറവേറ്റുന്ന ദൗത്യത്തെക്കുറിച്ചും നൂറ്റാണ്ടുകള്‍ക്കുമുമ്പ് പ്രവാചകന്മാര്‍ വെളിപ്പെടുത്തിയിരുന്നു. ബി സി എട്ടാം നൂറ്റാണ്ടിലായിരുന്നു ക്രിസ്തു എന്ന രക്ഷകന്റെ ജനനത്തെക്കുറിച്ച് ആദ്യ പ്രവചനമുണ്ടായത്. യെശയ്യാ എന്ന മഹാപ്രവാചകന്‍ രക്ഷകന്റെ ജനനത്തെക്കുറിച്ച് ആദ്യമായി പ്രവചിച്ചു. 'കന്യക ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിക്കും. അവന്‍ അത്ഭുത മന്ത്രി , വീരനാം ദൈവം, നിത്യ പിതാവ് എന്നറിയപ്പെടും' - ഇതായിരുന്നു രക്ഷകന്റെ ജനനത്തെക്കുറിച്ച് യെശയ്യാ പ്രവാചകന്റെ അരുളപ്പാട്.

ഇതോടൊപ്പം യെശയ്യാ മറ്റൊന്നു കൂടി പ്രവചിച്ചിരുന്നു.'അന്ധകാരത്തില്‍ കഴിഞ്ഞിരുന്ന ജനം മഹത്തായ പ്രകാശം കണ്ടു. ഇരുളിന്റെ ദേശത്തു വസിച്ചിരുന്നവര്‍ക്ക് ദിവ്യദീപ്തിയും ശുഭ പ്രതീക്ഷയും ചൊരിയപ്പെട്ടു'.

ക്രിസ്മസ് പ്രകാശത്തിന്റെ ആഘോഷമാണ്. പ്രതീക്ഷയുടെയും. ഇരുളില്‍ നിന്നും പ്രകാശത്തിലേയ്ക്ക്, പാപത്തില്‍ നിന്നും പുണ്യത്തിലേയ്ക്ക് ലോകമാകെ ഉറ്റുനോക്കുന്ന മഹാരക്ഷയുടെ ആഘോഷം...

കന്യക ഗര്‍ഭം ധരിച്ച മകന്‍ എവിടെ ജനിക്കുമെന്ന് വെളിപ്പെടുത്തിയത് മറ്റൊരു പ്രവാചകനായിരുന്നു. യെശയ്യായുടെ സമകാലീനനായ മീഖാ. യഹൂദ്യയിലെ ബത്ലഹേമില്‍ രക്ഷകന്‍ ജനിക്കുമെന്ന് മീഖാ പ്രവചിച്ചു.

പ്രവചനങ്ങളെ യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് ഡിസംബര്‍ മാസത്തിലെ കുളിരുള്ള രാത്രിയില്‍ രക്ഷകന്‍ പിറന്നു. ചരിത്രത്തില്‍ ഏറ്റവും വിനീതമായ പിറവി. കാലിത്തൊഴുത്തില്‍. കീറത്തുണികളില്‍ പൊതിഞ്ഞ് വിറങ്ങലിച്ചു കിടന്ന ശിശുവിനെ ആദ്യം കാണാന്‍ ഭാഗ്യമുണ്ടായതും താഴ്മയുടെ പ്രതീകങ്ങള്‍ക്കായിരുന്നു-ആട്ടിടയന്മാര്‍ക്ക്.

തിരുജനനരാത്രിയില്‍ ബത്ലഹേമിന് സമീപം സമീപം കൂടാരമടിച്ചു കഴിഞ്ഞിരുന്ന ആട്ടിടയന്മാര്‍ക്ക് ദൈവദൂതന്‍ പ്രത്യക്ഷനായി. 'ഭയപ്പെടേണ്ട. സര്‍വÿജനങ്ങള്‍ക്കും വേണ്ടിയുള്ള മഹാസന്തോഷം ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ക്രിസ്തു എന്ന രക്ഷകന്‍ പിറന്നിരിക്കുന്നു'.

ദൈവദൂതന്റെ ശബ്ദത്തിനു പിന്നാലെ അഗ്നി തേജസോടു കൂടിയ മാലാഖമാരുടെ സംഘം രക്ഷകന്റെ പിറവിയെ സ്തുതിക്കുന്ന കാഴ്ചയും ആട്ടിടയന്മാര്‍ക്ക് അനുഭവപ്പെട്ടു.

'അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം. ഭൂമിയില്‍ ദൈവ കൃപ ലഭിച്ചിരിക്കുന്നവര്‍ക്ക് സമാധാനം'.

ഇതാണ് ക്രിസ്മസിന്റെ സന്ദേശം. സകല ജനങ്ങള്‍ക്കും വേണ്ടിയുള്ള മഹത്തായ സന്തോഷത്തിന്റെ വാര്‍ത്തയുമായി , ഹൃദയം തകര്‍ന്നിരിക്കുന്നവര്‍ക്ക് ആശ്വാസവും തടവുകാര്‍ക്ക് വിടുതലും ബദ്ധന്മാര്‍ക്ക് സ്വാതന്ത്യ്രവും , ദു:ഖിതര്‍ക്ക് ആശ്വാസവുമായി ഒരു ക്രിസ്മസ് കൂടി...

ആശയറ്റവര്‍ക്ക് പ്രത്യാശയുടെ നിറനിലാവായി, ആലംബഹീനര്‍ക്ക് അത്താണിയായി , ബന്ധിതര്‍ക്ക് വിമോചനത്തിന്റെ രക്ഷാനുഭവമായി , സകല മനുഷ്യര്‍ക്കും മഹാസന്തോഷവുമായി ദൈവപുത്രന്‍ ഭൂമിയില്‍ അവതരിച്ചതിന്റെ ഓര്‍മ്മ...

Source : http://thatsmalayalam.oneindia.in/

----------------------------------------------------------------------




ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങുമ്പോള്‍ മലങ്കര ഓർത്തഡോക്സ് സഭയിലെ പുരാതന ദേവാലയങളിലൊന്നായ, കുടശ്ശനാട് സെന്റ് സ്റീഫന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ സെന്റ് സ്റീഫന്‍സ് പള്ളിഭാഗം യുവജനപ്രസ്ഥാനം “വൈപ്പിന്‍ കുന്നിൽ“ അണിയിച്ചൊരുക്കിയ 32 അടി ഉയരമുള്ള നക്ഷത്രവിളക്ക് ജനശ്രദ്ധയാകര്‍ക്ഷിക്കുന്നു. വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്കരിക്കുന്ന ഈ യൂണിറ്റിന് 2007 ൽ പ്രവര്‍ത്തനമികവിനുള്ള അന്താരാഷ്ട്ര പുരസ്ക്കാരം ലഭിച്ചിരുന്നു

5 comments:

Saji said...

Nice Songs

ബാജി ഓടംവേലി said...

very Good...
Congrats.......

AJ said...

u got a good collection of songs...but how can i download these songs??

Samji said...

Hi AJ
Now Downloading link is avilable. plz try

Rojin Abraham said...

Thank you. Nice Songs.

|