Haasa Geethangal (ഹാശാആഴ്ച്ചയിലെ ഗാനങള്‍ )

അധ്യാത്മീക ജീവിതത്തിന്റെ ഉച്ചസ്ഥായിയിലേക്ക് നമ്മെ കൈപിടിച്ചുയര്‍ത്തുന്ന വലിയനോമ്പിന്റെ കാലമാണല്ലേ ഇത്. നോമ്പിനോട് ചേര്‍ന്ന് ആഘോഷിക്കുന്ന തിരുനാളിന്റ് പ്രാധാന്യം അനുസരിച്ച്‌ നോമ്പിന്റെ ദൈര്‍ഘ്യം കൂടുന്നതായികാണുന്നു.മനുഷ്യാവതാര സംഭവങ്ങളില്‍ ഏറ്റവും പ്രധാന്യമുള്ള ഉയര്‍പ്പ് തിരുന്നാള്‍ സ്രഷ്ടികളൂടെ വിജയത്തിന്റ് ആഘോഷമാണ്‌. മരണത്തിന്റെയും സാത്തന്റെയും മേലുള്ള ഈ വിജയമാണ്‌ മാനവകുലത്തിന്‌ പ്രതീക്ഷയുടെ പുതിയ വാതായണങ്ങള്‍ തുറന്നൊരുക്കിയത്. കഷ്ടാനുഭവത്തിലേക്കും അതിനേടനുബന്ധിച്ചുള്ള ഉയര്‍പ്പ് തിരുന്നളിലേക്കും ഒരുങ്ങുന്നതിനായി അമ്പത് ദിവസം നീണ്ട് നില്‍ക്കുന്ന നോമ്പ് ക്രമീകരിക്കപ്പെട്ടീരിക്കുന്നു. ഉപവാസവും പ്രാര്‍ഥനയും പൈശാചിക ശക്തിയെ വിജയിക്കുന്നതിനുള്ള മാര്‍ഗ്ഗമായി യേശുക്രിസ്തു പഠിപ്പിച്ചു. പരിശുദ്ധവും ശക്തവുമായ വ്രതാനുഷ്ടാനങ്ങള്‍ ദൈവത്തില്‍ നിന്ന് അനുഗ്രഹങ്ങളെ പ്രാപിക്കുന്നതിന്‌ സഹായകരമാകും. മോശ കല്പ്പനകളെ സമ്പാദിച്ചതും ഏലിയ ഉയരങ്ങളിലേക്ക് കരേറിയതും നിനവ രക്ഷപ്പെട്ടതുമെല്ലാം ഈ സത്യമാണ്‌ സാക്ഷിക്കുന്നത്. പ്രലോഭനങ്ങള്‍ മുന്‍കാലങ്ങളെക്കാള്‍ കൂടുതലായി നമ്മെ സ്വാധീനിക്കുന്ന ഈക്കാലത്ത് സ്വയം നിയന്ത്രണത്തിനുള്ള അവസര മായി നോമ്പിനെകാണണം. ദൈവംതമ്പുരാന്‍ നല്‍കിയ സമ്പത്തും സൗകര്യങ്ങളും ആഡംബരത്തിനുള്ള അവസരമാകാതെ , പരിമിതികളെ സ്വയം സ്വീകച്ചുകൊണ്ട് ദാന ധര്‍മ്മങ്ങള്‍ക്കും മറ്റ് സത്ക ര്‍മ്മങ്ങള്‍ക്കുമുള്ള പ്രചേദനം നോമ്പില്‍നിന്നും നാം ഉള്‍ക്കൊള്ളണം.ദൈവസന്നിധിയല്‍നിന്നും നമ്മെ അകറ്റികളയുന്ന അനേക സാഹചര്യങ്ങള്‍ നമുക്ക് ചുറ്റിലുണ്‌ട്. കുടുബത്തിന്റെ സമാധാനവും വ്യക്തിത്തത്തിന്റെ മാന്യതയും നഷ്ടപ്പെടുത്തുന്ന പെരുമാറ്റങ്ങള്‍ നമ്മളില്‍ ഉണ്ട്കരുത്. ക്രൈസ്തവ സാക് ഷ്യം കാത്തുസൂക്ഷിക്കുവാന്‍ നമുക്ക് കഴിയണം . ഈ നോമ്പ് സ്നേഹത്തിന്റ് ഔന്നത്യത്തിലേക്ക് നമ്മെ നയിക്കണം. പരസ്പര വിട്ടുവീഴ്ച്ചയിലൂടെയും ക്ഷമയിലൂടെയും ബന്ധങ്ങള്‍ ഈടുറ്റതാക്കണം.സമസ്രഷ്ടികളെടുള്ള കരുതലിന്റ് ഭാഗമായി ഉപവാസമിച്ചം സാധുക്കള്‍ ക്ക് നല്ക്കണം . ഈവര്‍ ഷത്തെ വലിയ നോമ്പാചരണം അനിഗ്രഹത്തിനു പാത്രമായിതീരുവാന്‍ നമുക്ക് പ്രാര്‍ഥിക്കം ..

പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ ദിദിമോസ് പ്രഥമന്‍ കാതേലിക്കാബാവാ


Click here to download this songs

5 comments:

Unknown said...

These songs are really great comfort to anyone and also to swing into God's presence. Thanks for sharing it to everyone.
-Maria

Anonymous said...

മനസ്സിന് ശാന്തിയും സമാധാനവും നല്‍കുന്ന ഗാനങ്ങള്‍.....

Joicy said...

hi its is very nice songs....

Anonymous said...

hi everyone god bless all effort done for the creation this site

Unknown said...

keep sharing all those songs u have with u ..... may gods blessings be showered in all ur thoughts